കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് ആംബുലൻസ് കവർച്ചെ ചെയ്തത്. ഉപ്പളയിൽ നിന്നു മാണ് കവർച്ച. മെഡികെയർ ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന സ്ഥലത്ത് നിന്നു മാണ് കവർച്ച ചെയ്തത്. പച്ചിലമ്പാറയിലെ മുഹമ്മദ് റിയാസിന്റെ താണ് ആംബുലൻസ് . കവർച്ച നടന്ന വിവരം അറിഞ്ഞ ഉടൻ തന്നെ റിയാസ് വിവരം മഞ്ചേശ്വരം പൊലീസിനെ അറിയിച്ചു. മംഗലാപുരം ഭാഗത്തേക്ക് പോയ ആംബുലൻസിനെ എസ്.ഐയും പൊലീസ് സംഘവും പിന്തുടർന്നു. ഇതിനിടയിൽ രാത്രി ആംബുലൻസ് മഞ്ചേശ്വരത്ത് മതിലിൽ ഇടിച്ചു. കവർച്ച ചെയ്ത ആംബുലൻസാണെന്ന് വിവരം ലഭിച്ച നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. നിരവധി കേസിലെ പ്രതിയാണ് ആംബുലൻസ് കവർച്ച ചെയ്ത തെന്നാണ് വിവരം. ഉപ്പളയിലെ നൗഫൽ എന്ന സവാദിനെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
0 Comments