Ticker

6/recent/ticker-posts

ഗഫൂർ ഹാജിയുടെ ദുരൂഹ മരണം ബേക്കൽ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ

കാഞ്ഞങ്ങാട് : ദുരൂഹ സാഹചര്യത്തില്‍ മരിച്ച പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്  കര്‍മ്മസമിതി  ബേക്കല്‍ പ
പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്ന്  ധർണ നടത്തി.  പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് കുമാരൻ ഉദ്ഘാടനം ചെയ്തു.
  ഒമ്പത് മാസം പിന്നിട്ടിട്ടും, നിരവധി സാഹചര്യ തെളിവുകളും നല്‍കിയിട്ടും കേസിൽ   പുരോഗതിയി
ല്ലെന്ന് പറഞ്ഞാണ്
കര്‍മ്മസമിതി സമരം നടത്തിയത്.
ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് അബ്ദുള്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുകാരുടെയും ബന്ധുക്കള്‍ക്കടക്കം 12 പേരുടെ കൈയില്‍ നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയ 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി വ്യക്തമായതോടെ ഹാജിയുടെ മകന്‍ മുസമ്മില്‍ ബേക്കല്‍ 
പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉദുമ കളനാട്ടെ  യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം ഏപ്രില്‍ 28 ന് ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്‌തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്ത് വന്നെങ്കിലും തലയ്ക്ക് പരിക്ക് പറ്റി എന്ന് പറയുന്നതല്ലാതെ വിശദ വിവരം നല്‍കാത്ത് ദുരൂഹത വര്‍ദ്ധിക്കുകയാണെന്ന് ഇന്ന് നടന്ന സമരത്തിൽ ആരോപിച്ചു.
അഭിചാര ക്രിയയുടെ ഭാഗമായി ആഭരണങ്ങള്‍ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തില്‍ മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെ ഗഫൂര്‍ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നുംലഭിച്ചില്ല.ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യംതയ്യാറായിരുന്നെങ്കിലും കോടതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയയായിരുന്നു. ഇപ്പോള്‍ യുവതിയുടെ ഭര്‍ത്താവായ യുവാവ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് കർമ്മ സമിതി ആരോപിക്കുന്നു.
Reactions

Post a Comment

0 Comments