Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ബാർ ജീവനക്കാരന് നേരെ അക്രമം

കാഞ്ഞങ്ങാട്: ബിയർ കഴിച്ചതിൻ്റെ ബാക്കി പൈസ ചോദിച്ചതിന് ബാർ ജീവനക്കാരനെ ആക്രമിച്ചു യുവാവ് താമസിക്കുന്ന ക്വാർട്ടേഴ്സ് അടിച്ചു തകർത്തു. നോർത്ത് കോട്ടച്ചേരി മലനാട് ബാറിലാണ്‌ സംഭവം ജീവനക്കാരൻ ഇരിക്കൂർ കൊടവ പെരുവളത്ത് വെറുക്കണ്ടി ഹൗസിലെ ഷിമോദിനെ 34ആണ് ആക്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിര 
ഹോസ്ദുർഗ് പൊലിസ് കേസെടുത്തു.  സ്റ്റീൽ വളകൊണ്ടും  കൈകൊണ്ടും അടിച്ചു പരുക്കേൽപ്പിച്ചു വെന്നാണ് കേസ്.ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കടന്ന് ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു. 8000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments