Ticker

6/recent/ticker-posts

ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് അന്തരിച്ചു

കാഞ്ഞങ്ങാട് :ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് 49 അന്തരിച്ചു. പുല്ലൂരിലെ
വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മാവുങ്കാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 അവിവാഹിതനാണ്. കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാൾ . ഇന്നലെയും അദ്ദേഹം പാർട്ടിയുടെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. .പരേതനായ വടക്കൻ മാരൻ വീട്
ഇ പി . കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും ജാനകി കുട്ടിയു അമ്മയുടെയും മകനാണ്. കർണാടക ബാങ്ക് ചിഫ് മാ
നേജർ പി.വി. മാനേജർ  , പി വി . ലീന ദുബായ് സഹോദരങ്ങൾ .
കേരള വിദ്യാർത്ഥി യൂണിയനിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന നേതാവ്. നെഹ്റു കോളേജ് യൂണിയൻ കൗൺസിലർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് ഇടക്കാലത് കെ.എസ്.യു ജില്ല പ്രസിഡന്റിന്റെ ചുമതലകൂടി വഹിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്, പുല്ലൂർ സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റ്, പുല്ലൂർ - പെരിയ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും,മലബാർ ദേവസ്വം സ്റ്റാഫ്‌ യൂണിയൻ ( ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റ്‌ കൂടിയാണ്. മികച്ച രാഷ്ട്രീയ പ്രാസംഗികൻ കൂടിയായ വിനോദ് പൊതുപരിപാടികളിൽ നിറഞ്ഞു നിൽക്കുന്നതിനിടയിലാണ് മരണം കവർന്നത്.
 


Reactions

Post a Comment

0 Comments