Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് കടയിലെ ജീവനക്കാരനായ യുവാവ് നിർമ്മാണത്തിലുള്ള വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവാവിനെ നിർമ്മാണത്തിലുള്ള വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരത്തെ കുഞ്ഞിരാമൻ്റെ മകൻ എം. സുരേഷ് 31 ആണ് മരിച്ചത്. നിർമ്മാണത്തിലുള്ള ഇരു നില വീടിൻ്റെ മുകൾ നിലയിലെ ഹാളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെയാണ് കണ്ടത്. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞങ്ങാട് ബേങ്ങച്ചേരി കോംപ്ലക്സിലെ കടയിലെ ജീവനക്കാരനായിരുന്നു.  അറിയത്തക്ക ഒരു കാരണവുമില്ലാതിരുന്ന യുവാവ് ജീവനൊടുക്കിയത് സുഹൃത്തുക്കളെയടക്കം ദു:ഖത്തിലാക്കി. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments