Ticker

6/recent/ticker-posts

സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരുടെ മരണം ഫോർച്ചുണർ കാർഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ദേശീയ പാതയിൽകാറും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു. ഫോർച്ചുണർകാർ ഡ്രൈവർക്കെതിരെയാണ് കേസ്. കാസർകോട് ഭാഗത്ത് നിന്നും വന്ന കാർ പെരിയയിൽ നിന്നുംചട്ടഞ്ചാൽ ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്ന സ്കൂട്ടിയിലിടിക്കുകയായിരുന്നു. 
ഇന്ന് രാവിലെ 9.15 ന് കുണിയ ദേശീയ പാതയിലായിരുന്നു അപകടം. പരവനടുക്കം തല ക്ലായിലെ
നാരാണയന്‍ നായർ 63, ചട്ടഞ്ചാൽ മണിയത്തെ ഗോപാലകൃഷ്ണന്‍ 58 എന്നിവരാണ് മരിച്ചത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ
ദേശീയ പാത നിർമ്മാണ സ്ഥലത്തെ
വലിയ കുഴിയിൽ വീണതിനെ തുടർന്ന് കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു.
Reactions

Post a Comment

0 Comments