Ticker

6/recent/ticker-posts

പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ മാതാവ് പ്രതിയുടെ വീട്ടിൽ കൊണ്ട് വിട്ടു,18 കാരൻ അറസ്റ്റിൽ

രാജപുരം. സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ കേസിൽ പിടിയിൽ.കോളിച്ചാൽ കൊളപ്രം സ്വദേശിയായ 18 കാരനാണ് പിടിയിലായത് . രാജപുരം എസ്.ഐ.കെ.മുരളീധരനാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ബേഡകം സ്റ്റേഷൻ പരിധിയിലെ 17 കാരിയാണ്പീഡിനത്തിനിരയായത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ്  ഗർഭിണിയാണെന്ന് മനസിലായത്. ഇ
തോടെ മാതാവ് പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ കൊണ്ടാക്കി. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ട
തോടെ വിവരം പൊലീസിലുമെത്തി. പീഡനം
 രാജപുരം സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ 
പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പീഡനം നടന്ന സമയത്ത് പ്രതിക്ക് 18 വയസ് പൂർത്തിയായിട്ടുണ്ടോയെന്ന് പരി
ശോധിക്കുകയാണ് പൊലീസ് . പെൺ കുട്ടിയെ പരിശോധിച്ച് ഡോക്ടറുടെ റി
പ്പോർട്ട് തേടും. പ്രതിയെ
ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments