കാസർകോട്:പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിലെന്ന് പറയുന്നു 18 വയസുകാരനെ ആക്രമിച്ചു. അണങ്കൂർ സ്വദേശി റിസ്‌വാ നാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സവാദ് എന്ന ആൾക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ഇന്ന് വൈകുന്നേരം നായന്മാർമൂലയിലാണ് സംഭവം. പെൺകുട്ടിയോട് സംസാരിച്ചതിന് മുഖത്തടിച്ചും നെഞ്ചിൽ കുത്തിയും പരിക്കേൽപ്പിച്ചെന്നാണ് പരാതി.
0 Comments