Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട് :പാളം മുറിച്ച് കടക്കുന്നതിനിടെ
ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.
തൃശൂർ കൊടുങ്ങല്ലൂർ
എറിയാട് മാടവന മസ്ജിദുൽ ബദരിയ്യ: മഹല്ല് ജമാഅത്തിന് കിഴക്കുവശം താമസിക്കുന്ന നീലക്കരയെഴുത്ത് പരേതനായ ബാവയുടെ മകൻ റിയാസ് 43ആണ് മരിച്ചത്. 
കാഞ്ഞങ്ങാട് സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിൽ കഴിഞ്ഞ 3 ന് രാത്രിയാണ് യുവാവിനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്. സമീപവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  മൃതദേഹം ജില്ലാ ശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ത്തിയ ബന്ധുക്കൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. ജോലി അന്വേഷിച്ച് കാഞ്ഞങ്ങാട്ടെ ത്തിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു.


പടം : റിയാസ്.
Reactions

Post a Comment

0 Comments