Ticker

6/recent/ticker-posts

ഒരു ലക്ഷം രൂപ ലോണിന് അപേക്ഷിച്ച 22 കാരനോട് 40000 രൂപ അഡ്വാൻസ് വാങ്ങി തട്ടിപ്പിൽ കുടുങ്ങിയ യുവാവ് പൊലീസിൽ

കാഞ്ഞങ്ങാട് ':ഒരു ലക്ഷം രൂപ ഓൺ
ലൈൻ വഴി
ലോണിന് അപേക്ഷിച്ച 22 കാരനോട് 40000 രൂപ അഡ്വാൻസ് വാങ്ങി തട്ടിപ്പ്.
 തട്ടിപ്പിൽ കുടുങ്ങിയ യുവാവ് പരാതിയുമായി പൊലീസിലെത്തി. മേൽപ്പറമ്പ സ്വദേശി കെ.പി. മുഹമ്മദ് റാഷിദിനാണ് പണം നഷ്ടപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ കണ്ടപരസ്യം വഴിയാണ് ലോണിന് അപേക്ഷിച്ചത്. ഒരു ലക്ഷം ലോണിന് 40000 രൂപ ഗൂഗിൾ പേ വഴി അയച്ചു കൊടുത്തു. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ രണ്ട് തവണ കളാണ് പണം അയച്ചു കൊടുത്തത്. പിന്നീട് ലോൺ കൊടുക്കാതെ ചതിവ് ചെയ്തെന്നാണ് പരാതി. മേൽപ്പറമ്പ
പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments