ക്ക് പരാതി നൽകി. രണ്ടു പേരിൽ നിന്നും നദീർ പണം വാങ്ങിയിരുന്നു. ഒരാളിൽ നിന്ന് മൂന്നുലക്ഷം രൂപയും, രണ്ടാമ നിൽ നിന്ന് ഒരു ലക്ഷം രൂപയുമാണ് വാങ്ങിയത്. 3 ലക്ഷത്തിന് എല്ലാ മാസവും 30,000 രൂപയും ഒരു ലക്ഷത്തിന് 7000 രൂപയും പലിശ നൽകിക്കൊണ്ടിരുന്നു. നദീറിൻ്റെ പിതാവിന്റെ പേരിലുള്ള വീടും സ്ഥലവും ഈടായി നൽകിയാണ് വായ്പ വാങ്ങിയത്. മൂന്നുവർഷക്കാലം പലിശ കൃത്യമായി നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പരാധീനതകൾ കാരണം തുടർന്ന് പലിശ കൊടുക്കാൻ സാധിച്ചില്ല. ഇതോടെ നദീർ പലിശക്കാരുടെ നിരന്തരഭീഷണിക്ക് ഇരയായിരുന്നുവെന്നും ഭീഷണിയെ തുടർന്നാണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് മറിയയുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്. നദീറിന്റെ ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശവും അയച്ചിരുന്നു മകൻ ആത്മഹത്യ ചെയ്യാൻ മറ്റു കാരണങ്ങൾ ഒന്നുnല്ലെന്നാണ് മാതാവിന്റെ പരാതിയിൽ പറഞ്ഞത്. നദീറിൻ്റെ
ഫോൺ ബേക്കൽ
പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഫോൺ പരിശോധിച്ചാൽ സത്യം ബോധ്യപെടുമെന്ന് ബന്ധുക്കൾ പറയുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments