Ticker

6/recent/ticker-posts

ട്രാവൽസിൽ കയറി ഉടമയെ മർദ്ദിച്ചു

കാഞ്ഞങ്ങാട് : നഗരത്തിലെ
ട്രാവൽസിൽ കയറി ഉടമയെ മർദ്ദിച്ചു. സംഭവത്തിൽ ഒരാൾക്കെതിരെ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ മദനി ട്രാവൽസ് ഉടമ ബല്ലാ കടപ്പുറത്തെ പി. അബ്ദുൾ ഹമീദി നാണ് 58 മർദ്ദനമേറ്റത്. ഇരുമ്പ് സ്റ്റൂൾ കൊണ്ട് തടഞ്ഞു നിർത്തി ചീത്ത വിളിച്ചു. കൊല്ലുമെന്ന് ഭീഷണി പെടുത്തി കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. വിസ സംബന്ധമായ പ്രശ്നമാണ് കാരണം. ബൈജു എന്ന ആൾക്കെതിരെയാണ് കേസ്.
Reactions

Post a Comment

0 Comments