Ticker

6/recent/ticker-posts

ജേഷ്ഠത്തിയുടെ ഭർത്താവിനൊപ്പം വീടുവിട്ട യുവതിയെ കോടതിയിൽ ഹാജരാക്കി

കാഞ്ഞങ്ങാട് :ജേഷ്ഠത്തിയുടെ ഭർത്താവിനൊപ്പം വീടുവിട്ട നവവധുവായ
യുവതിയെ 
പൊലീസ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കല്ലൂരാവി സ്വദേശിനിയായ 20 കാരിയെ യാണ് ചിറ്റാരിക്കാൽ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ഭീമനടി ചൂഴിക്കഴത്തെ ഭർത്താവിൻ്റെ വീട്ടിൽ നിന്നു മാണ് യുവതിയെ കഴിഞ്ഞ മാസം 2 ന് ഉച്ച മുതൽ കാണാതായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് യുവതിയെ കാണാതായത്. ഭർത്താവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിൽ കല്ലൂരാവി സ്വദേശിയായ യുവാവാണ് ഭാര്യയുടെ അനുജത്തിയെ കൊണ്ട് പോയതെന്ന് വ്യക്തമായി. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും ബംഗ്ളുരുവിലും മുംബൈയിലുമുള്ള തായി കണ്ടെത്തിയിരുന്നു. പൊലീസ് ആവശ്യപെട്ട പ്രകാരം ഇരുവരും ചിറ്റാരിക്കാൽ പൊലീസിൽ ഹാജരാവുകയായിരുന്നു. കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടർന്ന് യുവതി ജേഷ്ഠത്തിയുടെ ഭർത്താവിനൊപ്പം പോയി.
Reactions

Post a Comment

0 Comments