കാഞ്ഞങ്ങാട് : അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ. എസ്. ആർ. ടി. സി ബസ് ഡ്രൈവർ മരിച്ചു. ഇരിട്ടി കാക്കയങ്ങാട് സ്വദേശിയും പിലിക്കോട് താമസക്കാരനുമായ പ്രമോദ് കുമാർ 52 ആണ് മരിച്ചത്.കെ .എസ് .ആർ . ടി . സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ആണ് മരണം. സംസ്‍കാരം ചൊവ്വാഴ്ച വൈകുന്നേരം 3ന്. ജയമഞ്ജുള യാണ് ഭാര്യ. സഹോദരങ്ങൾ : പ്രദീപൻ, പ്രകാശൻ, പ്രമീള, പ്രീതി, പ്രസീജ. പരേതനായ ഗോവിന്ദൻ നമ്പ്യാരുടെയും ശ്രീദേവിയുടെയും മകനാണ്. ഒരുമാസം മുമ്പാണ് പിതാവ് മരണപെട്ടത്. മാധ്യമ പ്രവർത്തകൻ ദേവീദാസ് പിലിക്കോടിന്റെ സഹോദരീ ഭർത്താവാണ് പ്രമോദ്.
0 Comments