Ticker

6/recent/ticker-posts

എൻഡോസൾഫാൻ സമര സമിതിയുടെ ആർ. ഡി. ഒ ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

കാഞ്ഞങ്ങാട് :എൻഡോസൾഫാൻ സമര സമിതിയുടെ ആർ. ഡി. ഒ ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു. കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫീസിലേക്ക് ഇന്ന് രാവിലെയാണ് മാർച്ച് സംഘടിപ്പിച്ചത്. ട്രഷറി ഓഫീസിന് മുന്നിൽ പൊലീസ് മാർച്ച് തടയുകയായിരുന്നു. സ്ത്രീകൾ ഉൾപെടെ നൂറ് കണക്കിന് പേർ പങ്കെടുത്തു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.
പട്ടികയിൽ പെടുത്തി
കാരണമില്ലാതെ ഒഴിവാക്കിയ
1031 എൻഡേസൾഫാൻ  ദുരിതബാധിതരെ തിരിച്ചെടുക്കുക,
2011 നു ശേഷം ജനിക്കുന്ന കുട്ടികൾക്ക്
ദുരിതബാധിത പട്ടികയിൽ പെടാൻ
അർഹത ഇല്ലാ എന്ന സർക്കാർ  ഉത്തരവ് പിൻവലിക്കുക,
മരുന്നും ചികിത്സയും
അനുവദിക്കുക,
എൻഡോസൾഫാൻ
പുനരധിവാസ പ്രവർത്തനങ്ങളെ
ഏകോപ്പിക്കുന്ന റെമഡിയേഷൻ
സെല്ലിന്റെ യോഗം അടിയന്തിരമായി 
ചേരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
2024 ജനവരി 30 മുതൽ
അമ്മമാരുടെ നേതൃത്വത്തിൽ
കാഞ്ഞങ്ങാട് 
മിനി സിവിൽ സ്റ്റേഷനു മുമ്പിൽ
അനിശ്ചിതകാല സമരം
നടത്തി വരുന്നുണ്ട്.


Reactions

Post a Comment

0 Comments