Ticker

6/recent/ticker-posts

അമ്പലത്തറയിൽ പൊലീസ് പിടികൂടിയ ഏഴ് കോടി രൂപ കള്ളനോട്ടുകൾ, 18 മണിക്കൂർ കഴിഞ്ഞിട്ടും എണ്ണി തീർന്നില്ല

കാഞ്ഞങ്ങാട് :അമ്പലത്തറ ഗുരുപുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും
 പിടികൂടിയ ഏഴ് കോടിയിലേറെ രൂപ കള്ളനോട്ടുകളാണെന്ന് അമ്പലത്തറ ഇൻസ്പെക്ടർ പ്രജീഷ് ഉത്തരമലബാറിനോട് പറഞ്ഞു. ഗുരു പുരത്തെ പെട്രോൾ പമ്പിനടുത്തുള്ള വീട്ടിൽ നിന്നും ഇന്നലെ രാത്രിയാണ് 2000 രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്. ഒറിജിനൽ നോട്ടുകളാണെന്നാണ് ആദ്യം കരുതിയിരുന്നത്. വിശദമായ പരിശോധനയിലാണ് കള്ളനോട്ടെന്ന് വ്യക്തമായത്' ഇന്നലെ രാത്രി ആരംഭിച്ച
നോട്ടെണ്ണൽ ഇപ്പോഴും പൂർത്തിയായിട്ടില്ല ഇതേ വീട്ടിൽ വെച്ച് 15 പൊലീസുകാർ 18 മണിക്കൂർ സമയമായി എണ്ണി തിട്ട
പ്പെടുത്തി വരികയാണ്. ഏഴ് കോടിയിലേറെ രൂപയുടെ നോട്ടുകളാണ് ഇതിനോടകം എണ്ണിക്കഴിഞ്ഞത്. ബാബുരാജിൻ്റ ഉടമസ്ഥയിലുള്ളതാണ് വീട്. അബ്ദുൾ റസാഖ് എന്ന ആൾ ഈ വീട്ടിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു. പ്രതിയെ  പിടികിട്ടിയിട്ടില്ല ദിവസങ്ങളായി വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. കള്ളനോട്ടെന്ന് വ്യക്തമായ സാഹ പര്യത്തിൽ കേസ് കൗണ്ടർ ഫിറ്റ് സ്ക്വാഡിന് കൈമാറും.
Reactions

Post a Comment

0 Comments