Ticker

6/recent/ticker-posts

പിടിച്ചു പറി തുടരുന്നു വഴി ചോദിച്ചെത്തിയ സ്കൂട്ടർ യാത്രക്കാരൻ സ്ത്രീയുടെ മാല കവർന്നു

കാസർകോട്: ജില്ലയിൽ സ്കൂട്ടറിലെത്തി വഴിയാത്രക്കാരായ സ്ത്രികളുടെ മാലപിടിച്ചു പറിക്കുന്നത് തുടരുന്നു. കാസർകോട്ട് വീട്ടമ്മയുടെ മാല കൂടി കവർന്നതോടെ ഒരാഴ്ചക്കിടെ മൂന്ന് സ്ത്രീകൾക്ക് മാല നഷ്ടപ്പെട്ടു. കുഡ്ലു പായിച്ചാലിലെ സീതാരാമൻ്റെ ഭാര്യെ കെ.സാവിത്രി 56 യുടെ മാലയാണ് ഉച്ചക്ക് പിടിച്ചു പറിച്ചത്. ഒരു പവൻ സ്വർണം നഷ്ടപ്പെട്ടു. ആസാദ് നഗർ - പായിച്ചാൽ റോഡിൽ വെച്ചാണ് സംഭവം. കറുത്ത സ്കൂട്ടറിൽ വന്ന 35 വയസ് വരുന്ന പ്രതി വഴി ചോദിക്കാനെന്ന വ്യാജേന വാഹനം നിർത്തി മാല
പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിൻ്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. കാസർകോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ പൊയിനാച്ചിയിലും ചട്ടഞ്ചാലിലും സമാപന പിടിച്ചു പറി നടന്നു. രണ്ട് പിടിച്ചു പറികൾ അടുത്തടുത്ത ദിവസങ്ങളിലായി നടന്നത് മേൽപ്പറമ്പ
പൊലീസ് അതിർത്തിയിലാണ്.
Reactions

Post a Comment

0 Comments