കാസർകോട്:വ്യാപാരി വ്യവസായി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വാതിൽ കുത്തി തുറന്ന്
കവർച്ച. ഒന്നര ലക്ഷത്തിലേറെ നഷ്ടപ്പെട്ടു. കാസർകോട് എ.ടി റോഡിലുള്ള വ്യാപാര ഭവൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
സൊസൈറ്റിയിലാണ് കവർച്ച നടന്നത്. 160000 രൂപ നഷ്ടപ്പെട്ടു. ഇന്നലെ വൈകീട്ട് 5 മണിക്ക് അടച്ചതായിരുന്നു. ഇന്ന് രാവിലെ 9.30 ന് ജീവനക്കാർ തുറക്കാനെത്തിയ
പ്പോഴാണ് കവർച്ച വിവരം അറിയുന്നത്. മുൻ വശം വാതിൽ കുത്തി തുറന്ന നിലയിലായിരുന്നു. അലമാരയുടെ ലോക്ക് പൊളിച്ച് ക്യാഷ് ബോക്സ് ഉൾപെടെ കൊണ്ട് പോയി. സൊസൈറ്റി സെക്രട്ടറി പാക്കം ചെറക്കാപ്പാറയിലെ കെ.അനിതയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു. സ്ഥലത്തെത്തി അന്വേഷണം നടത്തി.
0 Comments