പൂച്ചക്കാട് യുവാവിന്റെ പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്തു. ശിവനി വാസിൽ കെ.എൻ. കൃഷ്ണകുമാറിനാണ് 38 പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 9 മുതൽ 22 വരെയുള്ള തിയ്യതികളിലാണ് യുവാവ് ഒരു വാട്സാപ്പ് ഗ്രൂപ്പിൻ്റെ അഡ്മിൻ്റെ ബാങ്ക് അക്കൗണ്ടിൽ 11 66000 രൂപ നിക്ഷേപിച്ചത്. ലാഭവിഹിതം നൽകാമെന്ന വ്യവസ്ഥയിലായിരുന്നു പണം നൽകിയത്. ലാഭവിഹിതവുമില്ല മുതലും കിട്ടാതായതോടെ കൃഷ്ണകുമാർ ബേക്കൽ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments