കാഞ്ഞങ്ങാട് :ഹോസ്ദുർഗ്
കുശാൽ നഗർ റെയിൽവെ ഗേറ്റിന് സമീപം ഡ്രൈവർമാർക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ഹോസ്ദുർഗ് പോലീസ്. തീവണ്ടികൾ കടന്നു പോകുന്ന സമയത്ത് കുശാൽ നഗർ റെയിൽവെ ഗേറ്റ് അടച്ചിടുന്ന സമയം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതിനാൽ ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായാണ് ഹോസ്ദുർഗ് പൊലീസ് ,മൈത്രി നഗർ റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ഇൻസ്‌പെക്ടർ എം .പി .ആസാദ് ഉദ്ഘാടനം ചെയ്തു. മൈത്രി നഗർ ഭാരവഹികളായ ഡോ. പി. രവീന്ദ്രൻ, ബി .രാധാകൃഷ്ണൻ, ചന്ദ്രൻ , കെ സതീഷ് പ്രഭു, ജനമൈത്രി ബീറ്റ്
പൊലീസ് ഓഫീസർ കെ രഞ്ജിത്ത് കുമാർ, സിവിൽ ഓഫീസർ വി .സനൂപ് സംബന്ധിച്ചു. വാഹനങ്ങൾ കടന്നു പോകുന്നതും തീവണ്ടികൾക്കുനേരെ കല്ലേറുണ്ടാകുന്നതും സാമൂഹ്യ വിരുദ്ധർ ശല്യമുണ്ടാക്കുന്നതും നിരീക്ഷിക്കുന്നതിനായി വരും ദിവസങ്ങളിൽ റെയിൽവെ ഗേറ്റ് പരിസരങ്ങളിൽ സി. സി .ടി .വികൾ സ്ഥാപിക്കും. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
0 Comments