കാഞ്ഞങ്ങാട് : പ്രധാനമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ചയില്ല . ബി . ജെ പി .യെ എതിർക്കുക മാത്രമാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞങ്ങാട്ട് ഇന്ന് രാവിലെ നടന്നവാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി മുഖ്യമന്ത്രിക ടന്നാക്രമിച്ചു.
രാഹുൽ ഗാന്ധി പരാജയം ഭയന്ന് ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടി വയനാട്ടിൽ മൽസരിക്കുന്നു. കേരളത്തിൽ നിന്നും ഒരു സീറ്റും കിട്ടില്ലെന്ന് മോദിക്കറിയാം. സംഘപരിവാറിനെയോ മോദിയെയോ എതിർക്കാൻ രാഹുൽ തയാറാകുന്നില്ല. പൗരത്വ ഭേദഗതിയെ കുറിച്ച് രാഹുൽ മിണ്ടുന്നില്ല. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ വിജയം നേടും. ബി.ജെ.പി പരസ്യത്തിൽ കേരളത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നു. സി. എ. എകുറിച്ച് പ്രകടന പത്രികയിൽ കോൺഗ്രസ് മിണ്ടുന്നില്ല. നികുതി വിഹിതം ആരുടെയും ഔദാര്യമല്ല. അവകാശമാണ്. എന്തെങ്കിലും പറയുക എന്ന നിലപാടാണ് വി.ഡി. സതീശൻ്റെത്.
തൃശൂർ പൂരത്തിൽ വീഴ്ച വരുത്തിയ വർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അന്വേഷണമുണ്ടാകും. നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളം. കള്ളവോട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. കള്ള
വോട്ട്
വിഷയത്തിൽ തിരഞ്ഞെടുപ്പ് കമീഷനെ വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. സി. എ. എവിഷയത്തിൽ വിമർശിച്ചപ്പോൾ വായിക്കാതെയാണ് പറയുന്നതെന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. എന്നാൽ പ്രകടന പത്രികയിൽ എവിടെയും ഇല്ലെന്ന് മാധ്യമങ്ങൾ തന്നെ ഇക്കാര്യം വെളിവാക്കി. പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് വന്ന് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നാണ് പറയുന്നത്. തൃശൂർ പൂരവുമായി ബന്ധപെട്ട വിഷയം ഡി.ജി.പി അന്വേഷിക്കും.
രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രിക്കും ഒരേ സ്വരമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡി.എൽ.എ ഫിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഡി.എൽ.എഫ് ബി . ജെ . പിക്ക് 170
0 Comments