Ticker

6/recent/ticker-posts

ആവേശത്തിലാക്കി കാഞ്ഞങ്ങാട്ട് കൊട്ടിക്കലാശം

കാഞ്ഞങ്ങാട് :
കാസർകോട്‌ പാർലമെന്റ്‌ മണ്ഡലം
ഇടത് വലത് മുന്നണികളുടെയും എൻ.ഡി.എയുടെയുംകൊട്ടിക്കലാശം ആ വേശമായി. മുന്നിലും പിന്നിലുമായി മൂന്ന് മുന്നണികളുടെയും ഘോഷയാത്രകടന്നുപോയി. 5 മണിക്ക് ആരംഭിച്ച് 6 മണിക്ക് കലാശക്കൊട്ട് അവസാനിച്ചു. സ്ഥാനാർത്ഥി അശ്വനിയുടെ കട്ട് ഔട്ടും മോഡിയുടെ ചിത്രങ്ങളും കയ്യിലേന്തി ആദ്യം ബി.ജെ.പിയുടെ പ്രകടനം കോട്ടച്ചേരി ഭാഗത്ത് നിന്നു മെത്തി. നഗരത്തിൽ പ്രവേശിച്ച് പുതിയ കോട്ടയിൽ സമാപിച്ചു. പിന്നാലെ
 എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എം. വി. ബാലകൃഷ്‌ണൻ്റെ തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളുടെ കൊട്ടികലാശം എത്തി. 
കോട്ടച്ചേരി എലൈറ്റ്‌ ഹോട്ടൽ പരിസരം കേന്ദ്രീകരിച്ച്‌ വാദ്യമേളങ്ങൾക്കൊപ്പം മൈക്ക്‌ പ്രചരണവാഹനവും മുന്നിൽ നീങ്ങിയപ്പോൾ പിന്നാലെ എൽ.ഡി.എഫ്‌ മണ്ഡലം നേതാക്കളും നൂറുകണക്കിന്‌ പ്രവർത്തകരും  അണിനിരന്നു. 
കൈലാസ്‌ പരിസരം ചുറ്റി കോട്ടച്ചേരി ബസ് സ്റ്റാൻഡ്‌ പരിസരത്താണ്‌ പ്രകടനം സമാപിച്ചത്‌.  
എൽ.ഡി.എഫ് പ്രകടനത്തിന് പിന്നാലെയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണ
  കലാശക്കൊട്ടെത്തിയത്. കോട്ടച്ചേരിയിൽ നിന്നും ആരംഭിച്ച് പഴയ ബസ് സ്റ്റാൻ്റിന് മുൻപിൽ സമാപിച്ചു.  സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്തു. സമാധാനപരമായി കൊട്ടിക്കലാശം. നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.
Reactions

Post a Comment

0 Comments