കാഞ്ഞങ്ങാട് : ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 111 വയസ്സുകാരി സി. കുപ്പച്ചി ഇന്ന് രാവിലെ
വെള്ളിക്കോത്തെ വീട്ടിൽ
വോട്ട് രേഖപ്പെടുത്തി. ലോക്സഭ തിര
ഞ്ഞെടുപ്പിൽ ജില്ലയിലെ ആദ്യത്തെ
വോട്ടാണിത്. ഇവരുടെ
വീട്ടിൽ വീട്ടിലെ വോട്ടിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ചടങ്ങിൽജില്ലാ കളക്ടർ കെ. ഇമ്പശേഖർ പങ്കെടുത്തു.  രാവിലെ 11 ന് ആണ്  കുപ്പച്ചിയമ്മയുടെ വീട്ടിൽ പോളിംഗ് ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ കളക്ടറും എത്തിയത്. ജില്ലാ കലക്ടർ പ്രായം കൂടിയ
വോട്ടർക്ക് പൂച്ചെണ്ട് നൽകി.
 ഇതുവരെയും  വോട്ട് മുടക്കാത്തകുപ്പച്ചിയമ്മക്ക് വീട്ടിൽ
വോട്ട് ചെയ്യുന്നത് ആദ്യ അനുഭവമാണ്.
 തിരഞ്ഞെടുപ്പ് കമ്മിഷന്റെ  പുതിയ തീരുമാനപ്രകാരമാണ് ഇത്തവണ വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നത്.

വെള്ളിക്കോത്ത് സ്കൂളിലെ 20 ആം നമ്പർ ബൂത്തിലെ വോട്ടറാണ് കുപ്പച്ചിയമ്മ. കന്നി വോട്ട് മുതൽ ഇതേ സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്.  . മകന്റെ ഭാര്യക്കും പേരക്കുട്ടികൾക്കും ഒപ്പമാണ്  താമസിക്കുന്നത്.