Ticker

6/recent/ticker-posts

വൻ തീപിടുത്തം ഏക്കറ് കണക്കിന് സ്ഥലം കത്തി നശിച്ചു

നീലേശ്വരം :കിനാനൂർ-കരിന്തളം ഗ്രാമപഞ്ചാത്തിൽ രണ്ടാം വാർഡിൽ ചൂരിപ്പാറ പ്രദേശത്ത് വൻ തീപിടുത്തം.ചൂരിപ്പാറ ഗ്യാസ് ക്രിമിറ്റോറിയത്തിൻ്റെ കോമ്പവുണ്ടിലും പരിസര പ്രദേശങ്ങളിലും ഏക്കർ കണക്കിന് സ്ഥലത്താണ് തീ പിടിച്ചത്. പതിനൊന്ന് മണിയോടെ പരിസരത്തുള്ള ട്രാൻസ്ഫോമറിൽ നിന്ന് ഉണ്ടായ തീപിടുത്തം പെട്ടെന്നാണ് ആളിപ്പടർന്നത്.പഞ്ചായത്ത് മെമ്പർ ഷൈജമ്മ ബെന്നിയുടെ നേതൃത്വത്തിൽ നാട്ടുകാർ എല്ലാവരും സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മെമ്പർ കാഞ്ഞാങ്ങാട് ഫയർഫോഴ്സിലേയ്ക്ക് വിവരമറിയിച്ചു.രണ്ട് വണ്ടി സ്ഥലത്തെത്തി.330 വരെ നാട്ടുകാരും  ഫയർഫോഴ്സ് ഓഫീസർ പ്രസാദിൻ്റെ നേതൃത്വത്തിൽ 9ഉദ്യോഗസ്ഥരും  സമയോചിതമായ ഇടപ്പെട്ടത് കൊണ്ട് ഒരു പരിധി വരെ അണയ്ക്കാൻ  സാധിച്ചത്. ഷൈജമ്മ ബെന്നി, കെ.പി.വേണു, സനേഷ്, രാമചന്ദ്രൻ, നികേഷ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
Reactions

Post a Comment

0 Comments