Ticker

6/recent/ticker-posts

മദ്രസയെ ചൊല്ലി സംഘർഷം പൊലീസ് ഇടപെട്ടു

കാഞ്ഞങ്ങാട് :മദ്രസ പ്രവർത്തിക്കുന്നതിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പ്രശ്നത്തിൽ പൊലീസ് ഇടപെട്ടു. കല്ലൂരാവിക്ക് സമീപം പഴയ കടപ്പുറത്താണ് ഇ. കെ, എ.പി വിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായത്. അവധിക്ക് ശേഷം ഇന്ന് മദ്രസ തുറന്ന
പ്പോഴാണ് തർക്കം ഉടലെടുത്തത് ഇവിടെ വർഷങ്ങളായി പള്ളികമ്മിറ്റിക്ക് കീഴിൽ ഒരേ കെട്ടിടത്തിൽ രണ്ട് വിഭാഗത്തിൻ്റെയും മദ്രസകൾ വെവ്വേറെ പ്രവർത്തിക്കുന്നുണ്ട്. ഈ അധ്യയന വർഷം മുതൽ ഒരു മദ്രസ മതിയെന്ന് തീരുമാനമുണ്ടായി. എ. പി വിഭാഗത്തിൻ്റെ സിലബസിലുള്ള മദ്രസ തുറന്നതോടെ എതിർപ്പുമായി ഇ. കെ വി ഭാഗമെത്തി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തിയതിനാൽ കൂടുതൽ സംഘർഷം ഒഴിവായി. ഇരു വിഭാഗവും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments