കാഞ്ഞങ്ങാട് :ലോകസഭ തീരെഞ്ഞെടുപ്പിന്റ മുന്നോടിയായി ഹോസ്ദുർഗ്
പൊലീസ് കാഞ്ഞങ്ങാട് സർവ കക്ഷി സമാധാന യോഗം വിളിച്ചു ചേർത്തു.
ഇൻസ്‌പെക്ടർ എം പി ആസാദിന്റ അധ്യക്ഷതയിലാണ് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചു ചേർത്തത്.
തിരഞ്ഞെടുപ്പ് ദിവസവും അതിനു മുന്നോടിയായും സ്റ്റേഷൻ പരിധിയിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി 24 ന് നടക്കുന്ന കൊട്ടിക്കലാശത്തിന് കാഞ്ഞങ്ങാട് നഗരത്തിൽ സമയവും സ്ഥലവും നിശ്ചയിച്ചു. എൻ. ഡി. എ മുന്നണി റാലി വൈകുന്നേരം 3.30 ന് കോട്ടച്ചേരിയിൽ നിന്നും തുടങ്ങി പുതിയ കോട്ട സമാപിക്കും. എൽ. ഡി. എഫ് റാലി 4 മണിക്ക് നോർത്ത് കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് മുന്നിൽ നിന്നും ആരംഭിച്ച് പഴയ കൈലാസ് തിയേറ്ററിന് അടുത്ത് വച്ച് ടൗൺ ചുറ്റി പെട്രോൾ പമ്പ് പരിസരത്ത് അവസാനിക്കും. യു. ഡി. എഫ് റാലി 4 മണിക്ക് പുതിയ കോട്ട നിന്നും ആരംഭിച്ചു ടൗൺ ചുറ്റി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. റാലികൾ സമാധാനപരമായി നടത്താൻ സർവ്വ കക്ഷി യോഗത്തിൽ തീരുമാനമായി.
0 Comments