Ticker

6/recent/ticker-posts

ടാങ്കറിൽ കൊണ്ട് വന്ന കക്കൂസ് മാലിന്യം റോഡരികിൽ ഒഴുക്കി ഒരാൾ പിടിയിൽ

മീഞ്ച:റോഡരികിൽ കക്കൂസ് മാലിന്യം ഒഴുക്കി വിട്ട് വൃത്തിഹീനമാക്കിയതിന് ടാങ്കർ ലോറി ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.മീഞ്ച ബട്ടിപദവ്  ബസ് സ്റ്റോപ്പിനടുത്ത് രാവിലെെെ എട്ട് മണിയോടെയാണ് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന  കക്കൂസ് മാലിന്യ മൊഴുക്കിയത്. കെ. എൽ 19 സി- 6480 ടാങ്കർ ലോറി ഡ്രൈവർ കയ്യാർ കുടൽമാർക്കള സുബയ്യ കട്ടയിലെ അബ്ദുൽ റഹ്മാെനെ34
നെതിരെയാണ് കേസെടുത്തത്.  മഞ്ചേശ്വരം എസ്.ഐ സി. പി ലിനീഷ് നേരിട്ട് കേസെടുക്കുകയായിരുന്നു.പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കും വിധം പകർച്ചവ്യാധിക്ക് കാരണമാകുമെന്ന്  ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments