Ticker

6/recent/ticker-posts

മലബാറിലെ മാമ്പഴക്കാലം പടന്നക്കാട് കാർഷിക കോളേജിൽ മാംഗോ ഫെസ്റ്റ്

കാഞ്ഞങ്ങാട് :പടന്നക്കാട് കാർഷിക കോളേജ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന പതിനാറാമത് മലബാർ മാംഗോഫെസ്റ്റ് മധുരം 2024 കിസാൻ മേളയ്ക്ക് മെയ് 9ന് തുടക്കം.നാലു ദിവസം നീണ്ടുനിന്ന് മെയ് 12ന് അവസാനിക്കുന്ന മാമ്പഴോത്സവത്തിൽ കാർഷിക കോളേജിൽ ഉല്പാദിപ്പിച്ച മാങ്ങകൾക്ക് പുറമേ മറ്റ് പഴവർഗങ്ങളുടെയും മൂല്യ വർധന ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഉണ്ടാകും.കൂടാതെ നൂതന കൃഷി രീതികളെപ്പറ്റിയും മറ്റ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
                  കഴിഞ്ഞവർഷം മാംഗോ ഫെസ്റ്റിനായി കർഷകത്തിലകം അവാർഡ് നേടിയ മടിക്കൈ ചതുരക്കിണറിലെ മാധവി അമ്മയുടെ പുരയിടത്തിൽ നിന്ന് നേരിട്ട് ശേഖരിച്ച മാമ്പഴങ്ങൾ വിപണത്തിന് എത്തിച്ചത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.വിപണി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മാമ്പഴ കർഷകർക്ക് ന്യായവില നൽകി കൈത്താങ്ങാവുന്ന ഈ പ്രവർത്തി ഇത്തവണ കൂടുതൽ കർഷകരിത ലേക്ക് എത്തിക്കാനാണ് വിദ്യാർഥി യൂണിയൻറെ തീരുമാനം.കണ്ണൂർ കാസർഗോഡ് ജില്ലകളിലെ കൈവശമുള്ള മാമ്പഴ ഇനങ്ങൾ തിരിച്ചറിയാവുന്ന കർഷകർക്ക് വിൽക്കാൻ താല്പര്യമുണ്ടെങ്കിൽ   താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.7012500672,7012407349.
           
Reactions

Post a Comment

0 Comments