Ticker

6/recent/ticker-posts

കോടതി കോംപ്ലക്സിനകത്തു വെച്ച് ദമ്പതികളെ ആക്രമിച്ചു നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കോടതി പരിസരത്തുവെച്ച് ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പുല്ലൂര്‍ ഹരിപുരം ഉദയനഗര്‍ ഹൗസിലെ അബ്ദുല്‍റഹ്‌മാന്‍, ഭാര്യ പി. മിസ്‌രിയ എന്നിവരെയാണ് മര്‍ദ്ദിച്ചത്. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചുപരിക്കേല്‍പിച്ചുവെന്നാണ് പരാതി. 19ന് ഉച്ചയോടെ വിദ്യാനഗറിലുള്ള
കോടതി കോംപ്ലക്‌സിനകത്തുവെച്ചാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. മിസ്‌രിയയുടെ പരാതിയില്‍ മുഹമ്മദ്കുഞ്ഞി, റസിയ എന്നിവര്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെയാണ് കേസ്.  മിസ്‌രിയയുടെ മകന്റെ ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
Reactions

Post a Comment

0 Comments