കാഞ്ഞങ്ങാട്: ഭൂരഹിതരായ 20 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി അഞ്ചു സെന്റ് വീതം ഭൂ മി നൽകി പരപ്പ കനകപ്പള്ളിയിലെ അക്യുപങ്ച്ചർ ചികിത്സാ വിദഗ്‌ധൻ ഡോ. സജീവ് എം.ജി മറ്റ ത്തിൽ. മകൻ ബോറിസ് ജോസ് സജിയുടെ വിവാഹദിനമാണ് ഭൂമിദാനത്തിലൂടെ അവിസ്മരണീ യമാക്കിയത്. കനകപ്പള്ളിയിൽ നടന്ന ആധാര വിതരണ ചടങ്ങ് തലശ്ശേരി അതിരൂപത മെത്രാപ്പോ ലീത്തമാർ ജോസഫ് പാംബ്ലാനി ഗുണഭോക്താ വായ ഷൈനി ജോസഫിന് ആധാരം കൈമാറി ഉദ്ഘാടനം ചെയ്തു.
സി.ആർ.പി.എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറ ൽ ഓഫ് പൊലീസ് പി.പി. പോളി, വേൾഡ് പീസ് ഓർഗനൈസേഷൻ ഏഷ്യ അഡ്‌മിനിസ്ട്രേറ്റീവ് ഹെഡ് ഡോ. സുരേഷ് കെ. ഗുപ്‌തൻ, റോട്ടറി 3204 ഡി സ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ, തലശ്ശേരി അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ട റി ജോർജ് തയ്യിൽ, സ്വാമി ശ്രീമൻ ഉദിത് ചൈത ന്യജി മഹാരാജ് നയിക്കുന്ന ഭാഗവതം വില്ലേജ് ട്രസ്റ്റ്ചാലക്കുടി പി.ആർ.ഒ തങ്കരാജ്, രാഷ്ട്രീയ കിസാ ൻ മഹാസംഖ് സംസ്ഥാന ചെയർമാൻ അഡ്വ. ബി നോയ് തോമസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, ചലച്ചിത്ര സംവിധായകൻ രാജീവ് ന ടുവനാട്, ഫാ. റോയ് നെടുംതാനം, വിമൽജ്യോതി എൻജിനീയറിങ് കോളജ് ചെമ്പേരി പി.ആർ.ഒ സെ ബാസ്റ്റ്യൻ പുത്തൻപുരയിൽ, ഫാ. ജോബിൻ വലി യപറമ്പിൽ, ഫാ. പീറ്റർ ഖനീഷ്, ഫാ. അനിൽ അറക്കൽ, ഫാ. ഷാനറ്റ് ചിരണക്കൽ, സജീവ് മറ്റത്തിൽ,
ജയ സജീവ് തുടങ്ങിയവർ ഗുണഭോക്താക്കൾക്ക് ആധാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സി.എ ൻ. കുഞ്ഞാമു ഹാജി, സന്തോഷ് സാന്ത്വന തുടങ്ങി യവരെ ആദരിച്ചു. ബിഷപ്പ് മാർ ജോസഫ് പാംബ്ലാ നി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സജീവ്മ റ്റത്തിൽ, ഭൂമിദാന കമ്മിറ്റി ചെയർമാൻ സിജോ പി. ജോസഫ്, കൺവീനർ സ്‌കറിയ തോമസ് കാഞ്ഞ മല തുടങ്ങിയവർ സംസാരിച്ചു. രണ്ടുതവണയായി മുപ്പത് ഭവനരഹിത കുടുംബങ്ങൾക്ക് സൗജന്യമാ യി ഭൂമി നൽകിയിട്ടുണ്ട് ഡോ. സജീവ് എം.ജി മറ്റ ത്തിലും കുടുംബവും.
0 Comments