Ticker

6/recent/ticker-posts

വനിതാ ലീഗ് പ്രവർത്തകരുടെ സ്വീകരണ പരിപാടിയുടെ വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്തു പൊലീസ് കേസ്

ചെറുവത്തൂർ :വനിതാ ലീഗ് പ്രവർത്തകരുടെ സ്വീകരണ പരിപാടിയുടെ വീഡിയോയിൽ ശബ്ദ സന്ദേശം
 എഡിറ്റ് ചെയ്ത് ചേർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു. വനിതാ ലീഗ് പ്രവർത്തക പടന്നകടപ്പുറത്തെ പി.കെ. സബീനയുടെ  പരാതിയിൽ അഹമ്മദ് അലി എന്ന ആൾക്കെതിരെയാണ് ചേന്തേര പൊലീസ് കേസെടുത്തത്. വലിയ പറമ്പ സി.എച്ച്. റോഡിൽ കഴിഞ്ഞ 19 ന് വൈകീട്ട് കാസർകോട്ടെയു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വനിതാ ലീഗ് പ്രവർത്തകർ നൽകിയ സ്വീകരണ പരിപാടിയുടെ വീഡിയോയിൽ ശബ്ദ സന്ദേശം എഡിറ്റ് ചെയ്ത് ചേർത്ത് സ്ത്രീകളെ അപമാനിക്കുകയും ലഹളക്ക് ശ്രമിച്ചതായാണ് കേസ്' ഫേസ്ബുക്ക് അകൗണ്ട് വഴി വീഡിയോ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments