Ticker

6/recent/ticker-posts

മോഡൽ കാറുകളുടെ പേരിൽ യുവതിയുടെ ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട് : മോഡൽ കാറുകളുടെ
പേരിൽ യുവതിയുടെ പണം തട്ടി.
 പരസ്യം നൽകുന്നതിലൂടെ വലിയ ലാഭം നേടാമെന്ന് പറഞ്ഞ് യുവതിയുടെ ഏഴ് ലക്ഷത്തിലേറെ രൂപയാണ്തട്ടിയെടുത്തത് . ബേക്കൽ വിഷ്ണു മoത്തെ സുരേഷ് ബാബുവിൻ്റെ ഭാര്യ കെ.എ. ദർശന 32 യുടെ പണമാണ് നഷ്ടമായത്.
 71 3384 രൂപതട്ടിപ്പ് സംഘം തട്ടിയെടുത്തതായാണ് പരാതി. ദർശനയുടെ പരാതിയിൽ കാസർകോട് സ്വദേശികളായ കെ.വി. ദിർശിയ, മീര, പ്രശാന്ത് എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഈ മാസം 3 നും 9 നും ഇടയിലാണ് സംഭവം. ഫേസ്ബുക്കിലൂടെ പരസ്യം നൽകി ഓൺ ലൈൻ ഫ്ളാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യിപ്പിച്ച് ഇതിലൂടെ വിവിധ മോഡൽ കാറുകളുടെ പരസ്യം നൽകി ലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആയിരുന്നു പണം വാങ്ങിയത്.
 വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറഞ്ഞു. മുതലോ പലിശയോ ലഭിക്കാതെ വന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
Reactions

Post a Comment

0 Comments