കണ്ണൂർ : ദേശീയ പാതയിൽ
കണ്ണൂർ ചെറുകുന്നിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ഇന്ന് രാത്രിയാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന
ലോറിയിടിക്കുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൂർണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. തലശ്ശേരി സ്വദേശിയുടെ താണ് കാറെന്നാണ് പ്രാഥമിക വിവരം. അപകടം നാടിനെ നടുക്കി.
0 Comments