Ticker

6/recent/ticker-posts

സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഗ്യാലറിയുടെ കാൽ നാട്ടൽ കർമ്മം നിർവഹിച്ചു

കാഞ്ഞങ്ങാട് :ഷൂട്ടേർസ് പടന്നയും , ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ സൂപ്പർ സെവൻസ് ഫ്ലഡ്ലൈറ്റ്  ഫുട്ബാൾ ടൂർണമെന്റിന്റെ ഗ്യാലറിയുടെ കാൽ നാട്ടൽ കർമ്മം നിർവഹിച്ചു.
 കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൾട്ടക്ക് അബ്ദുള്ള ചടങ്ങ് നർവഹിച്ചു.
 സി. പി .എം പ്രതിനിധി ശബരീശൻ, കോൺഗ്രസ് പ്രതിനിധി എം. അസൈനാർ, മുസ്ലിം ലീഗ് പ്രതിനിധി തായിലക്കണ്ടി അബ്ദുൾ റസാക്ക്, ഐ.എൻ.എൽ പ്രതിനിധി ഷംസുദ്ദീൻ അലുവ,  ടി. കെ. അബ്ദുൽ അസീസ്,  മുസ്താക്ക് മാലിദ്വീപ് ,  അബ്ദുൽ ഗഫൂർ,  മർവാൻ അബ്ദുൽ സമദ് ,  അബ്ദുൾ സലാം  പങ്കെടുത്തു.

ചടങ്ങിൽ സംഘാടക സമിതി കൺവീനർ ടി. കുഞ്ഞികൃഷ്ണൻ, സ്വാഗതം പറഞ്ഞു. ചെയർമാൻ സയീദ് ഗുൽഷാ അധ്യക്ഷം വഹിച്ചു. 
 കോ - ചെയർമാൻ ജോയ് , ഓർഗനൈസിംഗ് കൺവീനർ അൻസാരി നെക്സ്റ്റൽ , ജോയിന് കൺവീനർമാരായ ജസീം  , അബ്ദുൽ റഹ്മാൻ , തോമസ് , 
ട്രഷറർ  മുനീർ എന്നിവർ ആശംസ നടത്തി.
ഇരു ടീമുകളിലെ ഭാരവാഹികളും , മെമ്പർമാരും, മറ്റ് ശാഖാ കമ്മിറ്റി മെമ്പർമാരും,  വ്യക്തിതങ്ങളും ചടങ്ങിൽ സംബന്ധിച്ചു. 
ഏപ്രിൽ 30 മുതൽ പടന്നക്കാട് 
ഐങ്ങോത്ത് സജ്ജമാക്കിയ സ്റ്റേഡിയത്തിൽ ആദ്യ വിസിൽ മുഴങ്ങും .
Reactions

Post a Comment

0 Comments