കാഞ്ഞങ്ങാട്: ട്യൂഷനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ട്യൂഷൻ സെൻ്റർ ഉടമ പൊലിസിൽ കീഴടങ്ങി.നഗരത്തിലെ ട്യൂഷൻ സെന്റർ ഉടമ അതിയാമ്പൂർ കാലിക്കടവിലെ ബാബുരാജ്45ആണ് ഹോസ്ദുർഗ് പൊലിസിൽ കീഴടങ്ങിയത്.പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്, എസ്.ഐ അഖിലിൻ്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ബാബുരാജിനെഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻ്റ് ചെയ്തു.ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇന്ന് പോലിസിൽ കീഴടങ്ങിയത്.ജനുവരി 24 നാണ് സംഭവം.സെന്ററിലെത്തിയ പ്രായപൂർത്തിയാകാത്തകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്സോ പ്രകാരമാണ് കേസെടുത്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകൾ നേരത്തെയുണ്ടെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ഒഴിവാക്കി ബംഗ്ളുരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇത് മനസിലാക്കിയ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ കീഴടങ്ങുകയായിരുന്നു.
0 Comments