കാസർകോട് :സ്കൂട്ടറിൽ കടത്തി കൊണ്ട് പോവുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ വിദ്യാനഗർ പൊലീസ് പിടികൂടി. മദൂർ ഹിദായത്ത് നഗറിലെ കെ.എം. മുഹമ്മദ് അജ്മൽ 37, എ.എം. ഉമ്മർ 46 എന്നിവരാണ് പിടിയിലായത്. എട്ട് ഗ്രാം എം.ഡി.എം.എയും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിദായത്ത് നഗറിൽ നിന്നു മാണ് പിടികൂടിയത്.
0 Comments