Ticker

6/recent/ticker-posts

ചായ്യോത്ത് കാർ മതിലിൽ ഇടിച്ചു സ്ത്രീക്ക് പരിക്ക്

കാഞ്ഞങ്ങാട് :ചായ്യോത്ത് കാർ മതിലിടിച്ച് തകർത്തു . അപകടത്തിൽ കാറിലുണ്ടായിരുന്ന
സ്ത്രീക്ക് പരിക്കേറ്റു. ഇന്നുച്ചക്ക് കയ്യൂർ റോഡിലാണ് അപകടം. പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആറ് വീടുകളുള്ള വില്ലയുടെ മതിലിലാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറിയത്.  മതിലിന്റെ ഒരു ഭാഗം തകർന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന വരാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
Reactions

Post a Comment

0 Comments