കാസർകോട്:റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നും പട്ടാപകൽ പണം കവർച്ച ചെയ്തു. ബോവിക്കാനം ഗോളിയടുക്കത്തെ പുരുഷോത്തമൻ്റെ സ്കൂട്ടറിൽ നിന്നു മാണ് പണം കവർന്നത്. 26000 രൂപ നഷ്ടപ്പെട്ടു. എട്ടാം മൈലിലുള്ള ഇദ്ദേഹത്തിൻ്റെ സ്ഥാപനത്തിന് മുന്നിലായി നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നു മാണ് പണം കവർന്നത്. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments