രാജപുരം :രാജപുരത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്കേറ്റു. ഇന്നുച്ചക്കാണ് അപകടം. ബന്തടുക്ക മാനടുക്കത്തെ മിഥുൻ രാജിനാണ് 35 പരിക്ക്. യുവാവ് സഞ്ചരിച്ച കാറിൽ പാണത്തൂർ ഭാഗത്ത് നിന്നും ഓടിച്ചു വന്ന കാറിടിക്കുകയായിരുന്നു. പുത്തൂർ സ്വദേശിയായ കാർ ഡ്രൈവറുടെ പേരിൽ രാജപുരം പൊലീസ് കേസെടുത്തു.
0 Comments