കാഞ്ഞങ്ങാട്.: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ
കാറിനകത്തും വീട്ടിലും വെച്ച് പീഡിപ്പിച്ച പ്രതിയെ കോടതി 54 വർഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു.
ചിറ്റാരിക്കാൽ കടുമേനി പട്ടേങ്ങാനത്തെ ഏണിയാട്ട് ആൻ്റോ ചാക്കോച്ചൻ എന്ന ആൻ്റപ്പനെ 28യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ ഇന്ന്
ശിക്ഷിച്ചത്.
54 വർഷം തടവിന് പുറമെ 1,40,000 രൂപ പിഴയും അടക്കണം.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 4 മാസവും അധിക തടവ് അനുഭവിക്കണം.
ഇന്ത്യൻ ശിക്ഷാ നിയമം 376(3) പ്രകാരം 20 വർഷം കഠിന തടവും,50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവും,354 (എ)(1)(i) പ്രകാരം 1 വർഷം കഠിന തടവും,5,000/- രൂപ പിഴയും,പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവും,450 ഐ.പി.സി
പ്രകാരം 5 വർഷം സാധാരണ തടവും10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവും,പോക്സോ ആക്ട് പ്രകാരം 20 വർഷം കഠിന തടവും,50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവും,10 ആർ - ഡബ്ളിയു
9(l)പ്രകാരം 5 വർഷം സാധാരണ തടവും10,000/രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവും,12 r ആർ/ഡബ്ളിയു
11(iii) (iv)(v) പ്രകാരം 1 വർഷം വീതം സാധാരണ തടവും,5,000 രൂപ വീതം പിഴയും, പിഴ അടച്ചില്ലെങ്കിൽ1 മാസം വീതം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത് .ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി
14 വയസ് പ്രായമുള്ള പെൺകുട്ടിയെ
2019 ഏപ്രിൽ മാസത്തിലാണ് പീഡിപ്പിച്ചത്.
ദിവസങ്ങളായി ലൈംഗിക ഉദ്ദേശത്തോടുകൂടി ഫോണിൽ വിളിക്കുകയും, മെസ്സേജ് അയക്കുകയും,2019 ജൂലൈ മാസത്തിൽ പല ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതിയുടെ കാറിൽ കയറ്റി കാറിൽ വെച്ച് പീഡിപ്പിച്ചു.
2019 സെപ്റ്റംബർ മാസം 8,9,10 തീയ്യതികളിൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ വെച്ചും പ്രതി പീഡനത്തിനിരയാക്കി. പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ്സിലാണ് പ്രതിയെ ശിക്ഷിച്ചത്. ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി . കേസ്സിന്റെ അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ പി . വിനോദ്കുമാർ ആണ്. അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ആയിരുന്ന പി.രാജേഷ് ആയിരുന്നു. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments