Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് ഓംനി വാൻ കത്തി നശിച്ച നിലയിൽ തീ വെച്ചതെന്ന് സംശയം

രാജപുരം: വീട്ടുമുറ്റത്തു നിർത്തിയിട്ട മാരുതി ഓമ്നി വാൻ കത്തി നശിച്ച നിലയിൽ.
കള്ളാർ പൈനിക്കരയിൽ വാടകവീട്ടിൽ താമസിക്കുന്ന
കൊട്ടോടി വട്ടോളി ഹൗസിൽ ലാലു ജോസഫിന്റെ കെ.എൽ 60 -4493വാൻ ആണ് കത്തിയത്.   കഴിഞ്ഞദിവസം പുലർച്ചെ 1.30 നാണ് സംഭവം.വീടിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു. വാഹനം കത്തി നശിച്ചതിൽ ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടമുണ്ട്. വീടിന് തീപിടിച്ചതിൽ
8000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.രാജപുരം പൊലീസ് കേസെടുത്തു. വാഹനം സ്വയം കത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ആരെങ്കിലും തീ വെച്ചതാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments