54 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി
സമാനമായ രണ്ട് പോക്സോ കേസുകളിൽ കൂടി പ്രതി. നേപ്പാളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി
പൊലീസിൻ്റെ പിടിയിലാകുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ
കാറിനകത്തും വീട്ടിലും പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട
ചിറ്റാരിക്കാൽ കടുമേനി പട്ടേങ്ങാനത്തെ ഏണിയാട്ട് ആൻ്റോ ചാക്കോച്ചൻ എന്ന ആൻ്റപ്പനെ 28 നാണ് സമാനമായ രണ്ട്
കേസുകളിൽ കൂടി ശിക്ഷ കാത്ത് കഴിയുന്നത്.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ ആണ് പ്രതിയെ
ശിക്ഷിച്ചത്.
തടവിന് പുറമെ 1,40,000 രൂപ പിഴയും അടക്കണം.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിസമാനമായ രണ്ട് പീഡന കേസുകളിൽ കൂടി പ്രതിയായ ശേഷം
മുങ്ങിയ പ്രതി നേപ്പാളിലെത്തി ഒളിവിൽ കഴിഞ്ഞിരുന്നു. ഇതറിഞ്ഞ അന്നത്തെ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും എസ്.ഐ അരുണനും സംഘവും പ്രതിയെ തന്ത്ര പരമായി മുംബൈയിലെത്തിച്ചു. പെൺകുട്ടിയുടെ
ശബ്ദത്തിൽ ഫോണിൽ വിളിച്ചായിരുന്നു മുംബൈയിലെത്തിച്ചത്.
0 Comments