കാസർകോട്:
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കാസർകോട്ട് നിന്നും രണ്ട് കോടി 80 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തു. സംഭവത്തിൽ സ്ഥാപനത്തിൻ്റെ ഉടമസ്ഥർ സ്ഥാപനവുമായി ബന്ധപ്പെട്ട 80 പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. സ്ഥാപനത്തിൻ്റെ ഉടമസ്ഥരും പ്രമോട്ട ർമാരുമായ പ്രതികൾ നിലവിലുള്ള നിയമത്തെ തെറ്റിധരിപ്പിച്ചും, വസ്തുതകൾ മറച്ച് വെച്ചും വിവിധ പദ്ധതികൾ പ്രകാരം നിക്ഷേപങ്ങൾ സ്വീകരിക്കുകയും, പ്രചരിപ്പിക്കുകയും, പരസ്യം നൽകുകയും ചെയ്തു വെന്നും
ഉടൻ പണം സമ്പാദിക്കാം എന്നും പൊതുജനങ്ങളെ തെറ്റിധരിപ്പിച്ച് മെമ്പ ർമാരെ ചേർത്ത് പിരമിഡ് മാതൃകയിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് പണം പിരിച്ചെ
ടുത്തതായാണ് കേസ്'. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ 1,2 പ്രതികളും, മാസ്റ്റർ ട്രെയിനർ ആയ 3 ആം പ്രതിയും, പ്രമോട്ട ർമാരായ 4 മുതൽ 80 വരെ പ്രതികളും ചേർന്ന് 2,84,890,56.63 രൂപ അന്യായമായി നേട്ടമുണ്ടാക്കിയതായാണ് കേസ്. വടകര പുത്തൂരിലെ അരക്കിലാട് ഗ്രീൻഫീൽഡ്
പി.എ. വൽസൻ്റെ പരാതിയിലാണ് കേസ്. തൃശൂർ സ്വദേശികളായ കൊലാട്ട് ദാസൻ പ്രതാപൻ, കാട്ടൂർ കാരൻ ശ്രീധരൻ ശ്രീന എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. തൃശൂരിലെ ജിനിൽ ജോസഫ് കേസിൽ മൂന്നാം പ്രതിയാണ്. ശേഷിച്ച കേസിലെ 76 പ്രതികൾ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വരാണ്. കാഞ്ഞങ്ങാട്, തോയമ്മൽ, പാറപ്പള്ളി, ചെറുവത്തൂർ, ബേക്കൽ, ഉദുമ , ആ ദൂർ , കുഡ്ലു, കാസർകോട്, കുമ്പള ഉൾപ്പെടെ ഭാഗങ്ങളിലുള്ള വരാണ് പ്രതികൾ. ഇവരെല്ലാം പ്രമോട്ടർമാരാണ്.
0 Comments