Ticker

6/recent/ticker-posts

ഇടിമിന്നലേറ്റ് പശുക്കുട്ടി ചത്തു തെങ്ങും മുരിങ്ങയും ചിതറിത്തെറിച്ചു

നീലേശ്വരം :കരിന്തളത്ത് ഇടിമിന്നലേറ്റ് പശുക്കുട്ടി ചത്തു.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉണ്ടായ മഴയിലും ഇടിമിന്നലിലും വ്യാപകമായ നാശനഷ്ടമാണ് ഈ ഭാഗത്തുണ്ടായത്.
കോയിത്ത വരയിൽ കോളനിയിലെ എം.. സുരേഷിന്റെ രണ്ട് വയസുള്ള പശുക്കുട്ടിയാണ് പുലർച്ചെ 
 ഇടിമിന്നലേറ്റ് ചത്തത്. പശുതൊഴുത്തിനോടടുത്തുള്ള തെങ്ങും മുരിങ്ങയും ഇടിമിന്നലിൽ ചിതറി തെറിച്ചു. പുലർച്ചെ അതിശക്തമായ ഇടിമിന്നലാണ് ജില്ലയുടെ പല ഭാഗത്തും അനുഭവപ്പെട്ടത്. ഏറെ നേരം നീണ്ട് നിന്നു. പല ഭാഗങ്ങളിലും നല്ല മഴയും ലഭിച്ചു.
മലയോരത്തും ശക്തമായ വേനൽ മഴ ലഭിച്ചു.
  പുലർച്ചെ നാലു മണിയോടുകൂടിയാണ് ഇടിയോടുകൂടിയ മഴ പെയ്തത്. ഒടയം ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, കൊന്നക്കാട്, കാലിച്ചാ മരം , ഭീമ്പനടി ചിറ്റാരിക്കാൽ, രാജപുരം,ചുള്ളിക്കര സ്ഥലങ്ങളിലെല്ലാം ശക്തമായ മഴ ലഭിച്ചു.പലയിടത്തും വൈദ്യുതി ബന്ധം നിലച്ച നിലയിലാണ്.
Reactions

Post a Comment

0 Comments