കാഞ്ഞങ്ങാട്: എലിവിഷം അ കത്ത് ചെന്ന് മരിച്ച
ബേഡകം എസ്ഐക്ക് സ ഹപ്രവർത്തകരും നാട്ടുകാ രും യാത്രാമൊഴി നൽകി. മൃതദേഹം പനത്തടി മാനടുക്കം പാടിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്ക രിച്ചു.
ബേഡകം ഗ്രേഡ് എസ്‌ഐയായിരുന്ന വിജയൻ ശനിയാഴ്‌ച വൈകുന്നേര ത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപ്രതിയിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശു പത്രി മോർച്ചറിയിൽ സൂക്ഷിച്ചു. ഇന്ന് രാവിലെ
ഹോസ്‌ദുർഗ് പൊലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വെച്ചു. മൃതദേ ഹത്തിൽ പൊലീസ് ഉദ്യോ ഗസ്ഥരടക്കം നൂറുകണക്കി ന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് ബേഡകം പൊലീസ് സ്റ്റേഷനിലെത്തിച്ച മൃതദേഹത്തിൽ ജില്ലാ പൊലീസ് മേധാവി പി ബി ജോയ്, ഡിവൈഎസ്‌പി ജയൻ ഡൊമനിക്, സ്റ്റേറ്റ് സ് പെഷ്യൽ ബ്രാഞ്ച് ഡി വൈഎസ്‌പി സിബി തോമസ് ഉൾപെടെ അന്ത്യാ ജ്ഞലി അർപ്പിച്ചു.
ഏപ്രിൽ 29ന് രാവിലെ ബേഡകം പൊലീസ് സ്റ്റേഷന് സമീപത്തെ പൊലീ സ്ക്വാർട്ടേഴ്സിൽ വെച്ചാണ് വിജയൻ എലിവിഷം ക ഴിച്ചത്. വിവരമറിഞ്ഞ സഹ പ്രവർത്തകർ ഉടൻ തന്നെ കാസർകോട്ടെ ആശുപത്രി യിലെത്തിച്ചു. പിന്നീട് മംഗളൂരുവിലെ ആശുപ്രതിയി ലേക്കും നില അതീവ ഗു രുതരമായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആ ശുപത്രിയിലേക്കും മാറ്റുക യായിരുന്നു.
ഇൻസ്പെക്ടർമാർ, എസ്ഐമാർ, പൊലീസുകാർ , സി എച്ച് കുഞ്ഞമ്പു എംഎൽഎ, സിപിഎം ഏരിയാ സെക്രട്ടറി എം അനന്തൻ, കോൺഗ്രസ് മണ്ഡ പ്രസിഡന്റ് കുഞ്ഞിക്യഷൻ , ബിജെപി മണ്ഡലം പ്രസിഡന്റ് ദയൻ ചമ്പക്കാട്, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ധന്യ തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി യർപ്പിച്ചു. തുടർന്ന് മാനടുക്കം പാടിയിലെത്തിച്ച മൃതദേഹത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ള വർ അന്ത്യാജ്ഞലി അർപ്പിച്ചു.
0 Comments