Ticker

6/recent/ticker-posts

കളിയാട്ട മഹോത്സവത്തിനുള്ള അന്നദാനത്തിന് അരി നൽകി ജമാഅത്ത്

നീലേശ്വരം :കളിയാട്ട മഹോത്സവ അന്നദാനത്തിന് അരി നല്‍കി  ജമാഅത്ത് കമ്മറ്റി. 18 വര്‍ഷത്തിന് ശേഷം നടക്കുന്ന
ബങ്കളം പേത്താളന്‍ കാവ് കരിഞ്ചാമുണ്ഡിയമ്മ ഗുളികന്‍ ദേവസ്ഥാനത്ത് മെയ് 10,11, 12 തീയ്യതികളില്‍ നടക്കുന്ന കളിയാട്ടമഹോത്സവത്തിന്‍റെ അന്നദാനത്തിനാണ് ബങ്കളം മസ്ജിദുല്‍ ബദരിയ ജമാഅത്ത് കമ്മറ്റി അരി നല്‍കിയത്.
 പളളിയില്‍ നടന്ന മതപ്രഭാഷണ ചടങ്ങില്‍ വെച്ച് ആഘോഷകമ്മറ്റി ചെയര്‍മാനും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വി.പ്രകാശന് അരി വാങ്ങുന്നതിനുള്ള തുക ജമാഅത്ത് പ്രസിഡന്റ് കല്ലായി മുഹമ്മദ്കുഞ്ഞി കൈമാറി. സിറാജുദ്ദീന്‍ ദാരിമി കക്കാട്, പള്ളികമ്മറ്റി സെക്രട്ടറി പി.എം.യൂസഫ്, സലീം ഉസ്താദ്, പള്ളികമ്മറ്റി ഭാരവാഹികളായ അബൂബക്കര്‍ നാര, സത്താര്‍ നാര, ട്രഷറര്‍ അബ്ദുള്‍ഖാദര്‍ ഹാജി, സി.മുഹമ്മദ്കുഞ്ഞിഹാജി, ആഘോഷകമ്മറ്റി ഭാരവാഹികളായ പി.രാജീവന്‍, എം.രാധാകൃഷ്ണന്‍, ഇ.വി.ബാലന്‍, വി.മാധവന്‍, ടി.വി.ലതീഷ്, ശ്രീധരന്‍, പി.കെ.സുരേശന്‍, പബ്ലിസിറ്റി  സേതു ബങ്കളം  സംബന്ധിച്ചു. ഒരേ കമാനത്തില്‍ പള്ളിയില്‍ നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന്‍റെയും കളിയാട്ട മഹോത്സവത്തിന്‍റെയും പ്രചരണകമാനം സ്ഥാപിച്ചും  ശ്രദ്ധനേടിയിരുന്നു.
Reactions

Post a Comment

0 Comments