Ticker

6/recent/ticker-posts

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കണം: കാഞ്ഞങ്ങാട് പുതിയകോട്ടയിൽ റോഡിൽ പായ വിരിച്ച് കിടന്ന് പ്രതിഷേധം

കാഞ്ഞങ്ങാട് :ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കണത്തിനെതിരെ കാഞ്ഞങ്ങാട് പുതിയകോട്ടയിൽ റോഡിൽ കിടന്ന് പ്രതിഷേധം. ഡ്രൈവിംഗ് സ്ഥാപന ഉടമയായ തൃക്കരിപ്പൂർ ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് ടി.വി.ഷിബിനാണ് പ്രതിഷേധിച്ചത്. ഇന്ന് രാവിലെയാണ് വിത്യസ്ത സമര പരിപാടി നടത്തിയത്. പായയും തലയണയും റോഡിൽ വിരിച്ച് കിടന്നായിരുന്നു പ്രതിഷേധം.ബി.എം.എസ് പ്രവർത്തകർ അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തി. 10 മിനിറ്റോളം സമരം നീണ്ടു. ഗതാഗതം സ്തംഭിക്കുകയും ചെയ്തു. പിന്നീട് ഹോസ്ദുർഗ് പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ഡ്രൈവിംഗ് സ്കൂൾ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Reactions

Post a Comment

0 Comments