കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ മെയ് ഒന്നാം തിയതി മുതൽ നിലേശ്വരത്തുനിന്നുംകാണതായമൂന്നാംമൈൽനായിക്കുട്ടിപ്പാറ സ്വദേശി ടി. മണിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു വിവരവുമില്ല. മണിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ അന്വേഷണം ഊർജിതമാക്കണമെന്ന് മൂന്നാം മൈൽ പൗരസമിതിയുടെ നേതൃത്വത്തിൽ കേശവ്ജി സ്മാരക വായനശാലയിൽ വെച്ച് നടന്ന ആക്ഷൻ കൗൺസിൽ രൂപീകരണയോഗം ആവശ്യപ്പെട്ടു. നാട്ടുകാരും വിവിധസംഘടന പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ മൂന്നാം മൈൽ പൗരസമിതി പ്രസിഡന്റ് കെ. വി. ചന്ദ്രൻ അധ്യ ക്ഷത വഹിച്ചു. പല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ,വാർഡ് മെമ്പർ സി.കെ.സബിത, കോടോംബേളൂർ പഞ്ചായത്ത് 18ാം വാർഡ് മെമ്പർ ജ്യോതി രാധാകൃഷ്ണൻ ,പി. വി. ജയരാജ് ,പി.എച്ച്. അബ്ദുൽഖാദർഹാജി, സി. ബാബുരാജ്, (സിപി എം) പ്രേമരാജ്കാലിക്കടവ് ,(ബി. ജെ. പി ) സി.കൃഷ്ണകുമാർ (കോൺഗ്രസ്) (,എം.കെ. ഹസൈനാർ കുണ്ടടുക്കം, (മുസ്ലീംലീഗ്)ബി .ജയ രാജൻ(മർച്ചൻ്റ്),രജിത (സി.ഡി.എസ്, ) സിമോജ്തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി വാർഡ് മെമ്പർ സി. കെ. സബിത (ചെയർമാൻ, ) പൗരസമിതി പ്രസിഡന്റ് കെ.വി.ചന്ദ്രൻ (കൺവീനർ) മാധ്യമ പ്രതിനിധികളായി റഹ്മാൻ അമ്പലത്തറ തുടങ്ങിവിവിധ സംഘടനാ പ്രതിനിധികളടക്കം 15അംഗ കമ്മിറ്റി രൂപീകരിച്ചു.
0 Comments