Ticker

6/recent/ticker-posts

ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു

കാഞ്ഞങ്ങാട് :ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, കാസർകോട്ടും നിർത്തിവെച്ചു.
2024 ലെ  സർക്കുലർനെതിരെ പ്രതിഷേധം വ്യാപിപ്പിക്കുകയാണ്.
സി. ഐ. ടി. യുവും സ്വതന്ത്ര
തൊഴിലാളി യൂണിയനും കരിദിനമാചരിച്ചു.
സ്കൂൾ ഉടമകളും ജീവനക്കാരും പങ്കെടുത്തു.
തിരുമാനം
കോവിഡ് 19 മൂലമെന്ന് പറഞ്ഞ് ടെസ്
റ്റുകൾ വെട്ടിക്കുറച്ച
വിചിത്ര ഉത്തരവാണ് പലേടത്തും
 മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
ഈ മാസം 24-ാം തീയതി വരെയുള്ള എല്ലാ ടെസ്റ്റുകളും റദ്ദാക്കിയതായി പഠിതാക്കൾക്ക് അറിയിപ്പ്
 വെള്ളരിക്കുണ്ടിൽ കെ.എൽ 79 ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പുലിയംകുളം ആർ.ടി. ട്ട ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ തടഞ്ഞു പ്രതിഷേധിച്ചു 
തുടർന്ന് പ്രധിഷേധ പ്രകടനം നടത്തി. കൂട്ടായ്മയുടെ പ്രസിഡന്റ് സന്തോഷ്‌ സൗമ്യ സമരം ഉദ്ഘാ
ടനം ചെയ്തു.ജനവിരുദ്ധമായ സർക്കുലർ പിൻവലിക്കും വരെ സമരം തുടരുമെന്നും ഡ്രൈവിംഗ് ടെസ്റ്റ്‌ തടയുമെന്നും  സംഘടനകൾ അറിയിച്ചു. കൂട്ടായ്മ സെക്രട്ടറി എൻ സി റ്റി നാരായണൻ അധ്യ
ക്ഷത വഹിച്ചു. മോഹനൻ , പ്രസന്ന എന്നിവർ സമരത്തിന്  സംസാരിച്ചു.കെ. എൽ 79 പരിധിയിലെ മുഴുവൻ ഡ്രൈവിംഗ് സ്കൂൾ പ്രധിനിധികളും സമരത്തിൽ പങ്കെടുത്തു. ഡ്രൈവിംഗ് ടെസ്റ്റ്‌ തടഞ്ഞതോടെ പങ്കെടുക്കാനെത്തിയ 30 ഓളം പേർ മടങ്ങിപോയി. വരും ദിവസങ്ങളിലും പുലിയംകുളം ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ശക്തമായ സമരം തുടരുമെന്നും ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികൾ അറിയിച്ചു.
Reactions

Post a Comment

0 Comments