പയ്യന്നൂർ : ലോക്സഭ തിരഞ്ഞെടുപ്പിൽ
ബൂത്ത് ഏജൻ്റായി പ്രവർത്തിച്ച യുവാവിനെ ബൈക്ക് തടഞ്ഞ് ആക്രമിച്ചു. കോറോം മണിയറയിലെ രഞ്ജിത്ത് കുമാറിനെ 32 യാണ് ആക്രമിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെ മണിയറയിൽ വെച്ച് അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുമ്പ് വടി
കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. യു.ഡി.എഫ് ബൂത്ത് ഏജൻ്റായ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments